പൂക്കളം കൊണ്ടുള്ള ദേശീയ പതാക നിർമിക്കുന്നതിനിടെ റെഡ്ക്രസന്റ് പ്രതിനിധികൾ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.

ദോഹ ∙ ഇന്ന് ഖത്തർ ദേശീയ ദിനം. ഒരുമനസോടെ സ്വദേശികളും പ്രവാസികളും രാജ്യത്തിന്റെ ദേശീയ ദിനം ആചരിക്കും. ഇത്തവണ ഏറ്റവും വേദനാജനകമായ സാഹചര്യങ്ങളിലൂടെയാണ് ദേശീയ ദിനം കടന്നു പോകുന്നത് എന്നതിനാൽ മുൻ വർഷങ്ങളിലെ പോലെ വിപുലമായ ആഘോഷങ്ങളും ഔദ്യോഗിക പരേഡുകളും ഇല്ല. കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ വേർപാടിനെ തുടർന്ന് രാജ്യത്ത് 3 ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു

ഗാസയിൽ പലസ്തീൻ ജനതയ്ക്ക് നേർക്ക് ഇസ്രയേൽ ആക്രമണം തുടരുന്നതും ദേശീയ ദിനാഘോഷങ്ങൾ പരിമിതപ്പെടുത്താൻ കാരണമായി. ദേശീയ ദിനം പ്രമാണിച്ച് സർക്കാർ മേഖലയ്ക്ക് കഴിഞ്ഞ ദിവസം 2 ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.

ദര്‍ബ് അല്‍സായി, കത്താറ കള്‍ചറല്‍ വില്ലേജ്, ദോഹ എക്‌സ്‌പോ എന്നിവിടങ്ങളില്‍ സാംസ്‌കാരിക പരിപാടികള്‍ മാത്രമാണ് നടക്കുന്നത്. അതേസമയം ദേശീയ ദിനാഘോഷത്തിനായി വിപണികളിലെല്ലാം ദേശീയ ദിന ഉല്‍പന്നങ്ങളും സുവനീറുകളും സുലഭമാണ്. വാഹനങ്ങള്‍ അലങ്കരിക്കാനുള്ളവ മുതല്‍ ചെറു പതാകകളും സുവനീറുകളും ഗിഫ്റ്റുകളുമെല്ലാം വിപണിയില്‍ ലഭ്യമാണ്.

3 ലക്ഷം പൂക്കളുമായി ദേശീയ പതാക ഒരുക്കി ദോഹ എക്‌സ്‌പോ

ദേശീയ ദിനാചരണത്തിന്റെ ഭാഗമായി 3 ലക്ഷം പൂക്കൾ കൊണ്ടൊരു ദേശീയ പതാക ഒരുക്കുകയാണ് ദോഹ എക്‌സ്‌പോ അധികൃതർ. അൽബിദ പാർക്കിൽ ഇന്റർനാഷനൽ സോണിലാണ് പൂക്കൾ കൊണ്ട് ഭീമൻ ദേശീയ പതാക തയാറാക്കുന്നത്. പുതിയ റെക്കോർഡ് സ്വന്തമാക്കുകയാണ് രാജ്യം. ദോഹ എക്‌സ്‌പോ അധികൃതർ മാത്രമല്ല ഖത്തർ റെഡ് ക്രസന്റ്, സ്‌കൂൾ വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തത്തിലാണ് പൂക്കൾ കൊണ്ട് പതാക നിർമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here