ദുബായ് രാജ്യാന്തര വിമാനത്താവളം. ചിത്രം. കടപ്പാട്

ദുബായ്∙ പുതുവത്സര അവധിക്കാലത്ത് ദുബായിൽ വൻ സന്ദർശകപ്രവാഹം . 2023 ഡിസംബർ 27 മുതൽ 2024 ജനുവരി 1 വരെയുള്ള ദിവസങ്ങളിൽ 12 ലക്ഷത്തിലധികം യാത്രക്കാരാണ് കര – നാവിക, വ്യോമ മാർഗങ്ങളിലൂടെ ദുബായിലേക്ക് വരുകയും പോകുകയും ചെയ്തതെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു. 2023 ഡിസംബർ 30,ഒറ്റദിവസം മാത്രം 224,380 യാത്രക്കാരാണ് എത്തിയത്.ഇത് രാജ്യാന്തര ലക്ഷ്യസ്ഥാനമെന്ന ദുബായുടെ പെരുമ കൂടുതൽ ശ്രദ്ധേയമാക്കുന്നുവെന്ന് വകുപ്പ് വെളിപ്പെടുത്തി.

1.14 ദശലക്ഷം യാത്രക്കാർ, ദുബായ് എയർപോർട്ടുകൾ ഈ കാലയളവിൽ ഉപയോഗിച്ചു . ഹത്ത അതിർത്തിയിലൂടെ 76,376 യാത്രക്കാർ സഞ്ചാരം സുഗമമാക്കി. അതിനൊപ്പംജലമാർഗം 27,108 പേർ എത്തിയെന്ന് കണക്കുകൾ പറയുന്നു. ദുബായിലെ വിമാനത്താവളങ്ങളും കര-കടൽ തുറമുഖങ്ങളും കൈവരിച്ച ശ്രദ്ധേയമായ സ്ഥിതിവിവരക്കണക്കുകൾ നഗരത്തിന്റെ ആകർഷണീയതയ്ക്കും ലോകമെമ്പാടുമുള്ള വ്യക്തികളുടെ മികച്ച തിരഞ്ഞെടുപ്പെന്ന നിലയ്ക്കും കൂടുതൽ അടിവരയിടുന്നതായി ജിഡിആർഎഫ്എ ദുബായ് മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.തങ്ങളുടെ പുതുവത്സര ആഘോഷ കേന്ദ്രമായി തിരഞ്ഞെടുത്ത ദശലക്ഷക്കണക്കിന് ആളുകൾക്കിടയിൽ ദുബായുടെ പ്രശസ്തിയിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.ദുബായിലെ ജിഡിആർഎഫ്എ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തി എന്നിവയിൽ വർഷം മുഴുവനും സന്ദർശകർക്ക് അസാധാരണമായ അനുഭവങ്ങൾ നൽകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here