ദുബായിയുടെ എക്സ്പോ 2020 ഔദ്യോഗികമായി നീട്ടിവെക്കാൻ വേണ്ടി യുഎഇ സർക്കാർ ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്‌സ്‌പോസിഷനുകൾക്ക് (ബിഐഇ) അഭ്യർത്ഥന സമർപ്പിച്ചു. 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ പുതിയ തീയതികൾ ആക്കണമെന്നാണ് നിർദേശ പത്രികയിലുള്ളത്

യുഎഇയുടെ വിദേശകാര്യ മന്ത്രാലയവും അന്താരാഷ്ട്ര സഹകരണ മന്ത്രിയുമായ അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ കത്ത് ബിഐഇ സെക്രട്ടറി ജനറൽ ദിമിത്രി കെർക്കന്റ്‌സെസിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതായിരുന്നു

കൊറോണ വൈറസിന്റെ നിലവിലെ ബുദ്ധിമുട്ടുകളും പങ്കെടുക്കുന്ന രാജ്യങ്ങളിൽ ഇത് സംബന്ധിച്ചുണ്ടായ പ്രശ്നങ്ങളും കണക്കിലെടുത്താണ് മാറ്റിവയ്ക്കാനുള്ള അഭ്യർത്ഥന. ഔദ്യോഗിക നാമമായി “എക്സ്പോ 2020 ദുബായ്”ഉപയോഗിക്കുന്നത് തുടരാനും യുഎഇ സർക്കാർ ആവശ്യപെട്ടിട്ടുണ്ട്.

തീയതി മാറ്റങ്ങളെക്കുറിച്ചുള്ള ഏത് തീരുമാനവും BIE രാജ്യങ്ങളിൽ അംഗങ്ങളായവർ എടുക്കുന്നതിനനുസരിച്ചായിരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here