ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 100 മരണം. നാലായിരത്തോളം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗ ബാധിതരുടെ എണ്ണം എണ്‍പത്തി രണ്ടായിരം കടന്നു.

രാജ്യത്തെ കോവിഡ് ബാധയിലും മരണനിരക്കിലും ഒരാഴ്ചയായി തുടരുന്ന പ്രവണതയിൽ മാറ്റമില്ല. 3967 പേ൪ക്ക് രോഗം സ്ഥിരീകരിക്കുകയും 100 പേ൪ മരിക്കുകയും ചെയ്തു. ഗുജറാത്തിലും തമിഴ്നാട്ടിലും കോവിഡ് കേസുകൾ 9000 കവിഞ്ഞു. മഹാരാഷ്ട്രയിൽ മരണം ആയിരം കടന്നു. ആകെ കോവിഡ് കേസുകൾ 27500 വും.

രാജസ്ഥാനിലേക്കുള്ള ശ്രമിക്ക് ട്രെയിനിൽ കയറാനായി 30 കിലോമീറ്റർ നടന്ന അതിഥി തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. വസായി റോഡ് റെയിൽവെ സ്റ്റേഷന് സമീപം റോഡിലാണ് കുഴഞ്ഞ് വീണത്. മുംബൈയിൽ മാസ്ക് ധരിക്കാൻ നിർബന്ധിച്ച എസ്.ഐക്കും പോലിസുകാർക്കും മർദ്ദനമേറ്റു.15 പേരടങ്ങിയ സംഘമാണ് ആക്രമിച്ചത്. സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ 2 കമ്മിറ്റികൾ രൂപീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here