യുഎഇയില്‍ രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് 1008 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 882 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 92,000 കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 89,540 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവരില്‍ 78,819 പേരും ഇതിനോടകം തന്നെ രോഗമുക്തി നേടി. 409 പേരാണ് മരണത്തിന് കീഴടങ്ങിയത്. നിലവില്‍ 10,312 രോഗികള്‍ രാജ്യത്ത് ചികിത്സയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here