രാജ്യത്ത് 10,302 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് 7 ശതമാനത്തിന്‍റെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്‌ കഴിഞ്ഞ ദിവസം 267 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത് . ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 465,349 ആയി ഉയര്‍ന്നു.

നിലവില്‍ 1,24,868 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്. 531 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 11,787 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് മുക്തരായത് . ആകെ രോഗമുക്തര്‍ 3,39,09,708. കേരളത്തില്‍ 5,754 പേരാണ് പുതുതായി കോവിഡ് ബാധിതരായത് .

അതേസമയം, 0.96 ശതമാനമാണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 0.93% ആണ് പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് .ആകെ കോവിഡ് മുക്തി നിരക്ക് 98.29%. രാജ്യത്ത് ഇതേ വരെ 115.79 കോടി ഡോസുകള്‍ വാക്സിനുകള്‍ വിതരണം ചെയ്‌തു കഴിഞ്ഞു .

LEAVE A REPLY

Please enter your comment!
Please enter your name here