മസ്‍കത്ത്: ഒമാനില്‍ 1,035 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി വ്യാഴാഴ്‍ച ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,76,688 ആയി ഉയര്‍ന്നു . 14 പുതിയ കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒമാനില്‍ 1,812 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 105 രോഗികളെക്കൂടി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 786 രോഗികള്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 267 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്. ഒമാനില്‍ ഇതുവരെ 1,56,845 പേര്‍ രോഗമുക്തരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1200 പേരാണ് രോഗമുക്തരായത്. രാജ്യത്തെ നിലവിലെ കൊവിഡ് രോഗമുക്തി നിരക്ക്89 ശതമാനമാണ് .

LEAVE A REPLY

Please enter your comment!
Please enter your name here