യുഎഇയില്‍ ശനിയാഴ്ച 1,078 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 90,618 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേരാണ് കോവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത്. 11 ആണ് രാജ്യത്തെ ആകെ മരണസംഖ്യ.

അതേസമയം 857 പേര്‍ പുതുതായി രോഗമുക്തരായതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതുവരെ 79,676 പേരാണ് ഇതുവരെ രോഗമുക്തരായത്. നിലവില്‍ 10,531 പേരാണ് ചികിത്സയിലുള്ളത്. അതേസമയം 98,168 പുതിയ കോവിഡ് പരിശോധനകള്‍ കൂടി നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here