ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും അബുദാബിയിൽ ബിസിനസ് നടത്താവുന്ന ഫ്രീലാൻസ് പ്രഫഷനൽ ലൈസൻസിൽ പുതിയ 11 ഇനങ്ങൾ കൂടി ഉൾപ്പെടുത്തിയതായി സാമ്പത്തിക വികസന മന്ത്രാലയം അറിയിച്ചു. ഏകാംഗ ഉടമസ്ഥതയിലുള്ള കമ്പനികൾക്കാണ് ഈ അനുമതി ലഭിക്കുക.

അക്കൗണ്ടിങ്, ഓഡിറ്റിങ്, അനലൈസിങ്, റിവ്യൂവിങ് അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് സിസ്റ്റംസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ഇസ് ലാമിക് ധനകാര്യ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ശരിഅത്ത് റിവ്യൂ കൺസൽറ്റൻസി, നികുതിയുമായി ബന്ധപ്പെട്ട കൺസൽറ്റൻസി, ഇലക്ട്രോണിക്സ് നെറ്റ് വർക്സ്, ഇലക്ട്രോണിക് സെക്യൂരിറ്റി, ഇന്നവേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിവര സാങ്കേതിക ശൃംഖലാ സേവനങ്ങൾ, ഇലക്ട്രോണിക് ചിപ്പുകളുടെ രൂപകൽപ്പനയും പ്രോഗ്രാമിങ്ങും, ഡേറ്റാബേസ് രൂപകൽപന, ഇലക്ട്രോണിക് റിസ്ക് മാനേജ്മെന്റ് സേവനം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here