ടിക് ടോക് അടക്കമുളള ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഗെയിമിങ്ങ് ആപ്പായ പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

നിയന്ത്രണ രേഖയില്‍ തുടരുന്ന ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും കടുത്ത നടപടി സ്വീകരിച്ചത്. ഇത്തരം ആപ്പുകള്‍ സുരക്ഷിതമല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ഐടി മന്ത്രാലയത്തിന്റേതാണ് നടപടി.

ഇന്ത്യക്ക് എതിരെയുളള ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് ആഴ്ചകള്‍ക്ക് മുന്‍പ് ടിക് ടോക് അടക്കമുളള ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. സുരക്ഷിതമല്ല എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. തദ്ദേശീയമായ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here