സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,180 രോഗികള്‍ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 36 രോഗികള്‍ മരണപ്പെടുകയും 1,363 പുതിയ രോഗികളെ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. 25,089, രോഗികളാണ് രാജ്യത്ത് രോഗികളാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1,725 രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലുമാണ്.

ഇന്ന് വീണ്ടും രണ്ടിടങ്ങളില്‍ നൂറിലധികം വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ജസാന്‍ 109, മക്ക 106 എന്നിവിടങ്ങളിലാണ് നൂറിലധികം വൈറസ് ബാധ കണ്ടെത്തിയത്. മദീന 57, ജിദ്ദ 56, ഹഫര്‍ അല്‍ ബാത്വിന്‍ 52, എന്നിങ്ങനെയാണ് കൂടുതല്‍ വൈറസ് ബാധ കണ്ടെത്തിയ മറ്റു സ്ഥലങ്ങള്‍.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 3,506 ആയും വൈറസ് ബാധിതര്‍ 302,686 ആയും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് 1,180 രോഗികള്‍ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 274,091 ആയും ഉയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here