സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു തുടങ്ങുന്നു. ചൊവ്വാഴ്​ച 1931 പേർക്ക്​ പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ രോഗമുക്തി നേടിയത്​ 2782 ആളുകളാണ്​. ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 76726 ആയെങ്കിലും ചികിത്സയിലുള്ളത്​ 27865 പേർ മാത്രമാണ്​.

രാജ്യമൊട്ടാകെ ഇതിനകം 48,450 പേർ രോഗമുക്തി നേടി. ആ​േരാഗ്യപ്രവർത്തകർക്കും ജനങ്ങൾക്കും ഒ​രുപോലെ ആശ്വാസം പകർന്ന്​ രോഗമുക്തി നിരക്ക്​ സൗദിയിൽ ഉയരുകയാണ്​.​ എന്നാൽ, കഴിഞ്ഞ​ 24 മണിക്കൂറിനിടെ രാജ്യത്ത്​ 12 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. മൂന്നുപേർ സൗദികളാണ്​. ബാക്കി വിവിധ രാജ്യക്കാരും. മക്ക (8), മദീന (1), ജിദ്ദ (1), ദമ്മാം (1), ത്വാഇഫ് (1)​ എന്നിവിടങ്ങളിലാണ്​ മരണം.

45നും 76നും ഇടയിൽ പ്രായമുള്ളവരാണ്​ മരിച്ചത്​. ഇതോടെ മൊത്തം മരണസംഖ്യ 411 ആയി. രാജ്യത്ത്​ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നതിൽ 397 പേരുടെ നില ഗുരുതരമാണ്​. എന്നാൽ, ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. പുതിയ രോഗികളിൽ 25 ശതമാനം​ സ്​ത്രീകളും 11 ശതമാനം കുട്ടികളുമാണെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി വാർത്തസമ്മേളനത്തിൽ പറഞ്ഞു​.

യുവാക്കൾ 4​​​​​ ശതമാനവും ബാക്കി മുതിർന്നവരുമാണ്​. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 45 ശതമാനമാണ്​ സൗദി പൗരന്മാരുടെ എണ്ണം​​. ബാക്കി 55 ശതമാനം മറ്റു രാജ്യക്കാരാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,664 കോവിഡ്​ പരിശോധനകൾ നടന്നു​. രാജ്യത്താകെ ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 7,38,743 ആയി. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ്​ സർവേ 38ാം ദിവസത്തിലെത്തി.

വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിന്റെ പരിശോധനക്ക്​​ പുറമെ മൂന്നാം ഘട്ടമായി മൊബൈൽ ലാബുകളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കൂടി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്​. മക്കയിലാണ്​ ഉയർന്ന മരണ സംഖ്യ. ചൊവ്വാഴ്​ച എട്ടുപേരാണ്​ അവിടെ മരിച്ചത്​. അതോടെ ആകെ മരണസംഖ്യ 190 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here