രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 13,451 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് പോസിറ്റിവ് സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. കഴിഞ്ഞ ദിവസത്തേക്കാള്‍ 8.2 % കൂ​ടു​ത​ലാ​ണിന്ന് റിപ്പോര്‍ട്ട് ചെയ്തത് . 1.62 ല​ക്ഷം പേ​രാ​ണ് നി​ല​വി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള​ത്. 242 ദിവസത്തിനിടെയുള്ള കുറഞ്ഞ നിരക്കാണിത് .പുതുതായി 585 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തതോടെ ആകെ മരണം 4,55,653 ആയി ഉയര്‍ന്നു .

അതെ സമയം കഴിഞ്ഞ ദിവസം 14,021 പേരാണ് രോഗമുക്തരായത് . ആകെ രോഗമുക്തര്‍ 3,35, 97,339. നിലവിലെ രോഗമുക്തി നിരക്ക് 98.19 % ആണ് . രാജ്യത്തെ ഇത് വരെയുള്ള വാക്‌സിനേഷന്‍ 103.53 കോടി ഡോസ് പിന്നിട്ടു .

7,163 കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത കേ​ര​ള​ത്തി​ല്‍ ത​ന്നെ​യാ​ണ് കോ​വി​ഡ് ശമിക്കാതെ നി​ല്‍​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 1,201 പേ​ര്‍​ക്കും ത​മി​ഴ്നാ​ട്ടി​ല്‍ 1,090 പേ​ര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here