ഇന്ത്യയിൽ കോ​വി​ഡ് ആ​ശ​ങ്ക വ​ര്‍​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 15,510 പേ​ര്‍​ക്ക് പു​തി​യ​താ​യി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​മാ​ണ് കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ പ​തി​ന​യ്യാ​യി​ര​ത്തി​ന് മു​ക​ളി​ലെ​ത്തു​ന്ന​ത്.

ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1,10,96,731 ആ​യി. പു​തി​യ​താ​യി 106 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,57,157 ആ​യി ഉ​യ​ര്‍​ന്നു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

24 മ​ണി​ക്കൂ​റി​നി​ടെ 11,288 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ രാ​ജ്യ​ത്ത് രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ ആ​കെ എ​ണ്ണം 1,07,86,457 ആ​യി ഉ​യ​ര്‍​ന്നു. 1,68,627 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here