മഹാരാഷ്ട്രയിൽ കോവിഡ്​ വൈറസ്​ ബാധിതരുടെ എണ്ണം 29100 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1576 പേർക്കാണ്​ വൈറസ്​ ബാധ​ സ്ഥിരീകരിച്ചത്​. ഇന്ന്​ 49 പേർ മരിച്ചതോടെ മരണസംഖ്യ 1068 ആയി ഉയർന്നു. സംസ്ഥാനത്ത് കഴിഞ്ഞ 8 ദിവസങ്ങളായി പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരത്തിനു മുകളിലാണ്. 21,467 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 6564 പേർ രോഗമുക്തി നേടിയതായി മഹാരാഷ്​ട്ര ആരോഗ്യ വകുപ്പ്​ അറിയിച്ചു.

രാജ്യത്തെ കോവിഡ്​ കേസുകളിൽ 30 ശതമാനവും റിപ്പോർട്ട്​ ചെയ്​തത്​ മുംബൈയിലാണ്​. 17,512 വൈറസ്​ ബാധിതരാണ്​ മുംബൈയിലുള്ളത്​. ഇന്ന്​ 933പുതിയ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. മുംബൈയിൽ മാത്രം 655 പേരാണു മരിച്ചത്.

പൂനെയിൽ വെള്ളിയാഴ്​ച 141 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചതോടെ കോവിഡ്​ ബാധിതരുടെ എണ്ണം 3567 ആയി. ജില്ലയിൽ 186 പേരാണ്​ മരിച്ചത്​. ഏറ്റവും വലിയ ചേരിയായ ധാരവിയിൽ 84 പേർക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ്​ കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുംബൈയിലെ കൊറെഗാവിൽ നിർമിച്ച കോവിഡ്​ ആശുപത്രിയിൽ മുഖ്യമന്ത്രി ഉദ്ദവ്​ താക്കറെ സന്ദർശനം നടത്തി. ബി.എം.സിയുടെ കീഴിൽ 1000 കിടക്കകളുള്ള കോവിഡ്​ ആശുപത്രിയാണ്​ ഉയരുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here