ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,640 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം . രാജ്യത്ത് ഇന്ന് 19 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. രാജ്യത്ത് ഇതുവരെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,30,219 ആയി. 2,467 മരണങ്ങളാണ് ഇതുവരെ കൊവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്തത് . 2,07,795 പേര്‍ സുഖം പ്രാപിച്ചു .

കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച 164 പേരെ രാജ്യത്തൊട്ടാകെയുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന 345 പേര്‍ അടക്കം , ഇപ്പോള്‍ 1060 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here