ഖത്തറില്‍ കോവിഡ് രോഗം മൂലം മൂന്ന് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. 52,62,65 വയസ്സുള്ളവരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 26 ആയി. പുതുതായി 1751 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ ഇതോടെ 45,465 ആയി.

FILE – In this Feb. 27, 2020, file photo, a worker wears a face mask to spray disinfectant as a precaution against the coronavirus at a shopping street in Seoul, South Korea. As the coronavirus spreads around the world, International health authorities are hoping countries can learn a few lessons from China, namely, that quarantines can be effective and acting fast is crucial. On the other hand, the question before the world is to what extent it can and wants to replicate China’s draconian methods. (AP Photo/Ahn Young-joon, File)

അതെ സമയം രോഗം ഭേദമായവരുടെ എണ്ണം റെക്കോര്‍ഡ് കടന്നു. 1193 പേര്‍ക്കാണ് പുതുതായി രോഗം ഭേദമായത്. ഇതോടെ ആകെ രോഗവിമുക്തി നേടിയവര്‍ പതിനായിരം പിന്നിട്ടു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണ്. പുതുതായി 295 പേരെ കൂടി വിവിധ ആശുപത്രികളിലേക്ക് മാറ്റി. മൊത്തം 202 പേരാണ് നിലവില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here