യുഎഇയില്‍ 1874 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 5,83,071 ആയി. കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1699 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1842 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,62,576 ആയി. 18,796 സജീവ കേസുകള്‍ നിലവില്‍ രാജ്യത്ത് ഉണ്ട്. 2,31,928 ടെസ്റ്റുകളില്‍ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here