കൊറോണ വൈറസ് ടെസ്റ്റുകൾ വേഗത്തിലാക്കാനും പ്രതിരോധ നടപടികൾ ത്വരിതപ്പെടുത്തുവാനും വേണ്ടി യു.എ.ഇ യിൽ ഉടനീളം 19 പുതിയ ടെസ്റ്റ് കേന്ദ്രങ്ങൾ തുറക്കും എന്ന് അബുദാബി ക്രൗൺ പ്രിൻസും ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു.

അബുദാബി ഹെൽത്ത് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ തുറക്കുന്ന ഡ്രൈവർ ടെസ്റ്റ് സെൻററുകളുടെ ഉദ്ഘാടനം ശനിയാഴ്ച അദ്ദേഹം നിർവ്വഹിച്ചിരുന്നു. വരുന്ന 10 ദിവസങ്ങൾക്കുള്ളിൽ അത്യാധുനിക സജ്ജീകരണങ്ങളോടെ കൂടിയ പരിശോധനാ കേന്ദ്രങ്ങൾ ദുബായ് ഷാർജ അജ്മാൻ ഉമ്മുൽഖുവൈൻ ഉൾപ്പെടെയുള്ള ഏഴു എമിറേറ്റുകളിലും തുറക്കുമെന്നും യുഎഇ പൗരൻമാർക്കും താമസക്കാർക്കും എളുപ്പത്തിൽ കൊറോണ ടെസ്റ്റുകൾ ഇവിടെ നിന്നും
പൂർത്തീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബുദാബി ഹെൽത്ത് സർവീസ് കമ്പനിയായ സേഹ,അബുദാബി ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് രൂപം നൽകിയ ഡ്രൈവ് ത്രൂ കോവിഡ് ടെസ്റ്റ് സെൻറർ സായിദ് സ്പോർട്സ് സിറ്റിയിൽ ആണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. യു.എ.ഇ.യിലെ ആദ്യത്തേതും ലോകത്തിലെ അഞ്ചാമത്തെതുമായ ഡ്രൈവ് ത്രൂ ടെസ്റ്റ് സെന്ററാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here