ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം അ​തി​ശ​ക്ത​മാ​യി തു​ട​രു​ന്നു. ഇ​ന്ന് 2.59 ല​ക്ഷം പു​തി​യ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കഴിഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 1,761 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ സം​ഖ്യ 1,80,530 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്തെ മൊ​ത്തം കോ​വി​ഡ് കേ​സു​ക​ള്‍ ഒ​ന്ന​ര​ക്കോ​ടി (1,53,21,089) ക​വി​ഞ്ഞു. ക​ഴി​ഞ്ഞ 16 ദി​വ​സം​കൊ​ണ്ട് 27.50 ല​ക്ഷം രോ​ഗി​ക​ളു​ണ്ടാ​യി.

ദി​വ​സേ​ന​യു​ള്ള പു​തി​യ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​ന്നു ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ത്ത​തോ​ടെ രാ​ജ്യ​ത്ത് യു​ദ്ധ​സ​മാ​ന​മാ​യ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ സ്ഥി​തി​യാ​യി. ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ല്‍ പ​രി​ശോ​ധി​ക്കു​ന്ന​വ​രി​ല്‍ മൂ​ന്നി​ലൊ​രാ​ള്‍​ക്കു വീ​തം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഡ​ല്‍​ഹി​യി​ല്‍ വാ​രാ​ന്ത്യ ക ​ര്‍​ഫ്യൂ​വി​നു പി​ന്നാ​ലെ അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച വ​രെ സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണും ഇ​ന്ന​ലെ രാ​ത്രി പ്രാ​ബ​ല്യ​ത്തി​ലാ​യി. മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ മേ​യ് ഒ​ന്നു വ​രെ ക​ര്‍​ഫ്യൂ അ​ട​ക്കം ക​ര്‍​ശ​ന നി​യ​ന്ത്ര​ണം തു​ട​രും.

മും​ബൈ, ഡ​ല്‍​ഹി, അ​ഹ​മ്മ​ദാ​ബാ​ദ് അ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ള്‍ രോ​ഗി​ക​ളെ​ക്കൊ​ണ്ടും മോ​ര്‍​ച്ച​റി​ക​ളും ശ്മ​ശാ​ന​ങ്ങ​ളും മൃ​ത​ശ​രീ​ര​ങ്ങ​ള്‍ കൊ​ണ്ടും നി​റ​ഞ്ഞു. മെ​ഡി​ക്ക​ല്‍ ഓ​ക്സി​ജ​നും വെ​ന്‍റി​ലേ​റ്റ​റും മ​രു​ന്നു​ക​ളും മു​ത​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കു​ള്ള ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ള്‍​ക്കും പ്ര​തി​രോ​ധ വാ​ക്സി​നും വ​രെ ക്ഷാ​മം തു​ട​ര്‍​ന്നു. ഡ​ല്‍​ഹി​യി​ലും മും​ബൈ​യി​ലും നേ​ര​ത്തേ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​യ പ്ര​ത്യേ​ക കോ​വി​ഡ് സെ​ന്‍റ​റു​ക​ളും സ്റ്റേ​ഡി​യ​ങ്ങ​ളും ചി​ല ഹോ​ട്ട​ലു​ക​ളും വീ​ണ്ടും കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി സ​ജ്ജീ​ക​രി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here