മുംബൈയില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. വൊക്കാഡ് ആശുപത്രിയിലെ നഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ രോഗ ബാധിതരായ 46 പേരുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇതോടെ വൈറസ് സ്ഥിരീകരിക്കുന്ന മലയാളി നഴ്സുമാരുടെ എണ്ണം 48 ആയി. വൊക്കാഡ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മൂന്ന് രോഗികള്‍ കൊറോണ ബാധിച്ചു മരിച്ചിരുന്നു. ഇവരില്‍ നിന്നാകാം ആരോഗ്യ പ്രവര്‍ത്തകരിലേക്ക് രോഗം പകര്‍ന്നതെന്നാണ് സംശയിക്കുന്നത്. ആശുപത്രിയിലെ ഏഴ് നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 46 മലയാളി നഴ്സുമാര്‍ക്ക് രോഗബാധ കണ്ടെത്തിയത്. ഈ ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here