ഇന്ത്യയില്‍ പ്രതിദിന കൊവിഡ്-19 രോഗികള്‍ രണ്ട് ലക്ഷം കടന്നു. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 2,00,739 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1038 പേര്‍ രോഗ ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടു. നിലവില്‍ 14,71,877 പേരാണ് കൊവിഡ്-19 ചികിത്സയില്‍ കഴിയുന്നത്. ഇതുവരേയും 173,123 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. രാജ്യത്ത് ഇതുവരേയും 1,40,74,564 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 1,24,29,564 പേര്‍ രോഗമുക്തി നേടി.

കഴിഞ്ഞ ദിവസം ഹരിദ്വാറില്‍ കുംഭമേളയില്‍ പങ്കെടുത്ത നൂറിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒമ്ബത് പ്രമുഖ സന്ന്യാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാമാരി വര്‍ധിത വീര്യത്തോടെ പടരുന്നതിനിടെ കുംഭ മേള നടത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും മേള നിര്‍ത്തുന്നതിനേക്കുറിച്ച്‌ ആലോചനകള്‍ പോലും നടത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തിനിടയിലും ഏപ്രില്‍ 30 വരെ കുംഭമേള തുടര്‍ന്നേക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മേള നിര്‍ത്തുന്നതിനേക്കുറിച്ച്‌ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഹരിദ്വാര്‍ ജില്ലാ മജിസ്ട്രേറ്റും കുംഭ മേള ഓഫീസറുമായ ദീപക് രജാവത്ത് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here