2022 ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായി ഒരു മില്യണ്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്ന് ഖത്തര്‍. ചരിത്രത്തിലെ ആദ്യ കാര്‍ബണ്‍ രഹിത ലോകകപ്പായിരിക്കും 2022ല്‍ നടക്കുകയെന്നും റിയാദ് പശ്ചിമേഷ്യന്‍ ഉച്ചകോടിയില്‍ ഖത്തര്‍ പ്രഖ്യാപിച്ചു. റിയാദില്‍ നടന്ന പശ്ചിമേഷ്യന്‍ പരിസ്ഥിതി സൗഹൃദ പങ്കാളിത്ത ഉച്ചകോടിയില്‍ ഖത്തര്‍ ഊര്‍ജ്ജ മന്ത്രി സാദ് ഷെരീദ അല്‍ കാഅബിയാണ് പ്രഖ്യാപനം നടത്തിയത്.

2022 ലോകകപ്പിന് മുന്നോടിയായി ഒരു മില്യണ്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതി ഇതിനകം പുരോഗമിക്കുകയാണ്. ഇത് 2030 ഓടെ ഒരു കോടി മരങ്ങളായി ഉയര്‍ത്തും. ഖത്തര്‍ വിഭാവനം ചെയ്ത ദേശീയ വിഷന്‍ 2030 ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സുസ്ഥിര പരിസ്ഥിതി വികസനമാണ്. ആഗോള താപനം കുറയ്ക്കുന്നതിനായി യുഎന്നിന് കീഴില്‍ നടക്കുന്ന വിവിധ പദ്ധതികള്‍ക്ക് ഖത്തര്‍ നിലവില്‍ പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here