ഡിജിറ്റല്‍ രംഗത്ത് ശക്തമായ മുന്നേറ്റം നടത്തുവാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ് സൗദി അറേബ്യ. 2030 ഓടെ ലോകത്ത് ഡിജിറ്റല്‍ മേഖലയില്‍ മുന്നേറിയ ആദ്യ ഇരുപത് രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടുകയാണ് ലക്ഷ്യം. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണിത്. പദ്ധതി പ്രകാരം രാജ്യത്തുടനീളം 5ജി സാങ്കേതിവിദ്യയുടെ ഉപയോഗവും, സംവിധാനങ്ങളും വിപുലമാക്കും. ക്ലൗഡ് കംപ്യൂട്ടിംഗ്, ഇന്റര്‍നെറ്റ് സേവനം, വിദ്യാഭ്യാസം, ആരോഗ്യം, ഓയില്‍ തുടങ്ങിയ മേഖലകളിലെല്ലാം 5ജി സാങ്കേതിക വിദ്യ ശക്തമാക്കും. കൂടാതെ ഡിജിറ്റല്‍ മേഖലയിലെ വളര്‍ച്ചക്ക് ഗുണകരമാകുന്ന രീതിയില്‍ രാജ്യത്ത് ബിസിനസ് വികസന കാര്യങ്ങളില്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുവാനും നീക്കമുണ്ട്.

നിലവില്‍ രാജ്യത്തെ ഡിജിറ്റല്‍ മേഖലയില്‍ സ്വകാര്യ മേഖലയുമായി സഹകരിച്ചുകൊണ്ട് 15 ശതകോടി ഡോളര്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. വര്‍ധിച്ച് വരുന്ന ഡിജിറ്റല്‍ നെറ്റ് വര്‍ക്കിന്റെ വളര്‍ച്ചക്ക് ഗുണകരമാകുന്നതിന് വേണ്ടിയാണിത്. നിലവില്‍ ലോകത്ത് 5ജി നെറ്റ്വര്‍ക്ക് സംവിധാനത്തില്‍ അഞ്ചാം സ്ഥാനത്താണ് സൗദി. 45 ശതമാനമാണ് രാജ്യത്തെ നിലവിലെ 5 ജി നെറ്റ് വര്‍ക്കിന്റെ ഉപയോഗം. വരും മാസങ്ങളില്‍ ഇതില്‍ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here