യുഎഇയില്‍ 2,084 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ചികിത്സയിലായിരുന്ന 2210 പേരാണ് ഇതിനോടകം രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4,68,023 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 4,52,321 പേരും രോഗമുക്തരായി. ആകെ 1504 കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 14,198 കൊവിഡ് രോഗികള്‍ നിരീക്ഷണത്തിലുണ്ട് . കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,52,243 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here