യുഎഇ യിൽ 2020 ആദ്യ പകുതിയിൽ 219 ക്ലൗഡ് സീഡിങ് നടത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി, എൻ‌സി‌എം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

ജലവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളിൽ ഗവേഷണവും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുസ്ഥിര ജലസ്രോതസ്സുകൾ നൽകുന്നതിൽ യുഎഇയുടെ പ്രാധാന്യം എൻ‌സി‌എമ്മിന്റെ ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ ഭൂഗർഭജലസ്രോതസ്സുകൾ വർദ്ധിപ്പിച്ച് രാജ്യത്തിന്റെ ജല സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി വാർഷിക മഴയുടെ തോത് വർദ്ധിപ്പിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here