സൗദിയിൽ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 70,161 ആയെങ്കിലും 28,546 പേരെ ചികിത്സയിലുള്ളൂ. രോഗമുക്തരുടെ എണ്ണം 41,236 ആയി ഉയർന്നു. 379 പേരാണ്​ ശനിയാഴ്​ച വരെ സൗദിയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരിൽ 339 പേരുടെ നില ഗുരുതരമാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. ശനിയാഴ്​ച 2442 പേർക്ക്​ പുതുതായി അസുഖം സ്ഥിരീകരിക്കുകയും 2233 പേർ സുഖം പ്രാപിക്കുകയും ചെയ്​തു. 24 മണിക്കൂറിനിടെ 15 മരണം രേഖപ്പെടുത്തി. മൂന്ന്​ സൗദി പൗരന്മാരും 12 മറ്റ്​ വിവിധ രാജ്യക്കാരുമാണ്​ മരിച്ചത്​.

മക്ക, റിയാദ്​, ദമ്മാം, ബീഷ എന്നിവിടങ്ങളിലാണ്​ മരണങ്ങൾ. പുതിയ രോഗികളിൽ 21 ശതമാനം സ്​ത്രീകളും 10 ശതമാനം കുട്ടികളുമാണെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുവാക്കൾ നാല്​​​​ ശതമാനമാണ്​. പുതിയ രോഗബാധിതരിൽ സൗദി പൗരന്മാരുടെ എണ്ണം 35 ശതമാനമാണ്​​. ബാക്കി 65 ശതമാനം രാജ്യത്തുള്ള മറ്റ്​ വിവിധ ദേശക്കാരാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,558 കോവിഡ്​ പരിശോധനകൾ നടന്നു​. രാജ്യത്താകെ ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 684615 ആയി.

രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ്​ സർവേ 35ാം ദിവസത്തിലെത്തി. വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിന്റെ പരിശോധനയ്​ക്ക്​ പുറമെ മൂന്നാം ഘട്ടമായി മൊബൈൽ ലാബുകളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കൂടി പരിശോധനകൾ ഈയാഴ്ച ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here