ഒമിക്രോണ്‍ മൂലമുള്ള കൊവിഡിന്റെ മൂന്നാംതംരഗത്തില്‍ നിന്നും രാജ്യം പുറത്തേക്ക്. പുതിയ കേസുകളുടെ എണ്ണത്ത്യല്‍ ഗണ്യമായ കുറവുണ്ടാകുകയും രോഗമുക്തി നിരക്ക് ഉരുകയും ചെയ്തു. 24 മണിക്കൂറിനിടെ 25,920 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,27,80,235 ആയി. 98 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

പുതിയ 492 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 5,10,905 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 66,254 പേരാണ് രോഗമുക്തി നേടിയത്. ആകെ എണ്ണം 4,19,77,238ലേക്കെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here