ഇന്ന് 2,692 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ദുബൈ ആരോഗ്യ മന്ത്രാലയം. 1,589 പേര്‍ക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ 16 മരണം കൂടി റിപോര്‍ട്ട് ചെയ്തു. 2,18,351 കോവിഡ് പരിശോധനകളാണ് പുതുതായി നടത്തിയത്. രാജ്യത്ത് ഇതുവരെ 3,99,463 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 3,85,587 പേര്‍ക്ക് ഭേദമായി. ആകെ മരണം 1,269.

അതിനിടെ ദുബൈ കോവിഡ് വാക്‌സിനേഷന്‍ കൂടുതല്‍ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. ദുബൈ വിസയുള്ള 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇനി മുതല്‍ വാക്‌സിന്‍ ലഭിക്കും. മറ്റ് എമിറേറ്റുകളില്‍ നിന്നുള്ള കൂടുതല്‍ വിഭാഗങ്ങളെയും ഗള്‍ഫ് പൗരന്മാരെയും ദുബൈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here