രാജ്യത്ത് ഇന്നലെ 27,176 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 15000ലധികം കേസുകള്‍ കേരളത്തില്‍ നിന്നാണ്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 3,33,16,755 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 284 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ മരണസംഖ്യ 4,43,497 ആയി ഉയര്‍ന്നു. നിലവില്‍ 3,51,087 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

24 മണിക്കൂറിനിടെ 38,012 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 3,25,22,171 ആയി ഉയര്‍ന്നു. ഇന്നലെ 61,15,690 പേര്‍ക്ക് കൂടി വാക്സിന്‍ നല്‍കിയതോടെ, വാക്സിനേഷന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 75,89,12,277 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here