കോവിഡ് പശ്ചാത്തലത്തിലുള്ള യാത്രാ നിയന്ത്രണങ്ങള്‍ മൂലം കുവൈത്തിലേക്ക് മടങ്ങാനാകാതെ നാട്ടില്‍ കുടുങ്ങിയത് 2,80,000 വിദേശികള്‍. അറബ്, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളാണ് യാത്രാ നിയന്ത്രണങ്ങള്‍ മൂലം സ്വന്തം നാടുകളില്‍ കുടുങ്ങിയത്. പ്രാദേശിക മാധ്യമങ്ങളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡിന് മുമ്പ് നാട്ടില്‍ അവധിക്ക് പോയവരും കൊവിഡ് കാലത്ത് വിവിധ സമയങ്ങളിലായി നാട്ടിലെത്തിയവരും ഇതില്‍പ്പെടുന്നു. യഥാസമയം പുതുക്കാത്തതിനാല്‍ രണ്ടര ലക്ഷത്തോളം വിദേശികളുടെ താമസാനുമതി കാലാവധി കഴിഞ്ഞതായും താമസകാര്യ വകുപ്പിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു. നാട്ടില്‍ പോയി തിരികെ മടങ്ങാനാകാത്തവര്‍ക്ക് ഓണ്‍ലൈനായി ഇഖാമ പുതുക്കാനുള്ള അവസരവുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here