കേരളത്തില്‍ കോവിഡ് രണ്ടാം തരംഗം രണ്ടുമാസത്തിനകം ഉണ്ടാകുമെന്നാണ് നിഗമനം. പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും 2000 കടന്നു. യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാത്ത തിരഞ്ഞെടുപ്പ് തിരക്കും ഈസ്ററര്‍, വിഷു ആഘോഷങ്ങളും ആശങ്ക കൂട്ടുന്നു. ഇതുവരെ 30 ലക്ഷം പേര്‍ മാത്രമേ വാക്സീനെടുത്തിട്ടുളളു.

വ്യാപന ശേഷി കൂടുതലായതിനാല്‍ മരണ നിരക്കും ഉയര്‍ന്നേക്കാമെന്നാണ് സൂചനകള്‍. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തുവിട്ട സിറോ സര്‍വേ റിപ്പോര്‍ട്ടു പ്രകാരം 38 ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് വന്നുപോയത്.

LEAVE A REPLY

Please enter your comment!
Please enter your name here