ഡ്രൈവർമാരുടെ മൂന്നു ലൈസൻസിങ് സേവനങ്ങൾ ജൂൺ പകുതി മുതൽ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) ഓൺലൈനായി നൽകാൻ തീരുമാനിച്ചു. കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴി നൽകിയിരുന്ന സേവനങ്ങളാണിവ.

ഡ്രൈവർ ലൈസൻസ് പുതുക്കൽ, നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ ഡ്രൈവിങ് ലൈസൻസ് മാറ്റിയെടുക്കൽ, ഡ്രൈവർമാർക്ക് പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകൽ എന്നീ സേവനങ്ങളാണ് ഇനി സ്മാർട് സേവനം വഴി ലഭിക്കുകയെന്ന് ആർടിഎ ഡ്രൈവേഴ്സ് ലൈസൻസിങ് ഡയറക്ടർ സുൽത്താൻ അൽ മർസൂക്കി വ്യക്തമാക്കി.

മൂന്നു സേവനങ്ങൾക്കുമുള്ള അപേക്ഷകൾ ആർടിഎയുടെ ദുബായ് ഡ്രൈവ് ആപ്പ്, വെബ്സൈറ്റ്, സെൽഫ് സർവീസ് കിയോസ്കുകൾ, അംഗീകൃത കാഴ്ച പരിശോധനാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here