ദുബൈ ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) കോവിഡ് -19 പരിശോധനയ്ക്കായി മൂന്ന് പുതിയ ഡ്രൈവ് ത്രൂ സെന്ററുകൽകൂടി ഉടൻ ആരംഭിക്കും.

അഞ്ച് മിനിറ്റുകൾകൊണ്ട് നാസൽ സ്വാബ് പരിശോധന നടത്താൻ പറ്റുന്ന കിയോസ്കുകൾ ഉടൻ തുറക്കുമെന്ന് ഡി‌എ‌ച്ച്‌എ ഡയറക്ടർ ജനറൽ ഹുമൈദ് ഖതാമി ഒരു അറബി ദിനപത്രത്തോട് പറഞ്ഞു.

അൽ ഫുത്തൈം ഹെൽത്ത് ആരംഭിച്ച ആറ് ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സെന്ററുകൾക്ക് പുറമേയാണ് ഈ കേന്ദ്രങ്ങൾ. 20,000 ഫുത്തൈം ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും അൽ ഫുത്തൈം കേന്ദ്രങ്ങൾ സൗജന്യമായി സ്ക്രീനിംഗ് നടത്തും, കൂടാതെ 373 ദിർഹത്തിന് പൊതുജനങ്ങളിൽ നിന്ന് ഉപാധികളോടെ തിരഞ്ഞെടുക്കുന്നവർക്കും ടെസ്റ്റ് നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here