യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3102 പേര്‍ക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 3814 പേര്‍ സുഖം പ്രാപിക്കുകയും ചെയ്‍തു.

1,79,229 പരിശോധനകളിലൂടെയാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 2.98 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം യുഎഇയില്‍ ഇതുവരെ 3,78,637 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,70,381 പേരാണ് ഇതിനോടകം സുഖം പ്രാപിച്ചത്. നിലവില്‍ രാജ്യത്ത് 7,092 രോഗികളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here