യു.എ.ഇയില്‍ ഇന്ന് 3,123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ഇന്ന് 13 പേര്‍ മരിച്ചു. 4,892 പേരാണ് പുതുതായി രോഗമുക്തരായത്. 162,774 പേര്‍ പുതുതായി കോവിഡ് പരിശോധന നടത്തി. ഇതുവരെ 351,895 പേര്‍ക്കാണ് യു.എ.ഇയില്‍ കോവിഡ് ബാധിച്ചത്. ഇതില്‍ 1,027 പേര്‍ മരണപ്പെട്ടു.

336,731 പേര്‍ രോഗമുക്തരായി. ഇതുവരെ 28.2 ദശലക്ഷം ആളുകള്‍ രാജ്യത്ത് കോവിഡ് ടെസ്റ്റെടുത്തു. അതേസമയം, റാസല്‍ഖൈമയില്‍ സ്‌കൂളുകള്‍ നൂറ് ശതമാനം ഓണ്‍ലൈന്‍ പഠന രീതിയിലേയ്ക്ക് തിരിച്ചുപോയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തെ കോവിഡ് വ്യാപനം തടയുന്നതിനു വേണ്ടിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here