കേരളത്തിൽ ഇന്ന് 31,950 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 1,12,635 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണിത്. 49 പേർ മരിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

24-ാം തീയതി 1,98,576 ആളുകളാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്നത്. എന്നാൽ, ഒരാഴ്ചയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 3,39,441 ആയി വർധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും സ്വയം നിയന്ത്രണത്തിെൻറ ഭാഗമാകണമെന്നും കോവിഡ് നേരിടാൻ കർശന നിയന്ത്രണം വേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here