മലയാളികൾ ഉൾപ്പെടെ ഇന്ത്യയിൽനിന്ന് ഇതുവരെ 33,301 ഹജ് തീർഥാടകർ സൗദിയിൽ എത്തിയതായി ഇന്ത്യൻ ഹജ് മിഷൻ അറിയിച്ചു. ഇവരിൽ 21,087 പേർ മദീനയിലും 12,214 തീർഥാടകർ മക്കയിലുമാണുള്ളത്. ഇന്നലെ മാത്രം 9 വിമാനങ്ങളിലായി 2077 തീർഥാടകർ സൗദിയിലെത്തി.

മദീനയിലുള്ളവർ 8 ദിവസം അവിടെ തങ്ങിയ ശേഷം മക്കയിലെത്തും. മദീനയിലേക്കുള്ള അവസാന സംഘം നാളെയും ജിദ്ദയിലേക്കുള്ള അവസാന സംഘം ജൂലൈ 4നും എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here