യു.എ.ഇയില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. പുതുതായി 3362 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ആറു പേര്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 134,768 പി.സി.ആര്‍ പരിശോധനകള്‍ നടത്തിയ ശേഷമാണ് പുതിയ കേസുകള്‍ കണ്ടെത്തിയതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 239,587 ആണ്. 723 പേര്‍ മരിക്കുകയും ചെയ്തു. 2,588 രോഗികള്‍ പുതുതായി രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 213,149 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here