ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 353 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 582 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. 10 കോവിഡ് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് 1,147 പേര്‍ക്ക് കോവിഡ് മൂലം ജീവന് നഷ്ടപ്പെട്ടു.
ഇതിനകം 111,837 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിട്ടുള്ളത്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 97949 ലെത്തി. 87.5 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.