സൗദി അറേബ്യയില്‍ 369 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ ബാധ സ്ഥിരീകരിച്ചത്​​. തലസ്ഥാന നഗരത്തിലാണ്​ പുതിയ രോഗികളില്‍ കൂടുതലും. എന്നാല്‍ രോഗമുക്തി നിരക്ക്​ വീണ്ടുമയര്‍ന്നു. രാജ്യത്താകെ 306 രോഗികള്‍ സുഖം പ്രാപിച്ചു​. രാജ്യത്ത്​ വിവിധയിടങ്ങളിലായി അഞ്ച്​ മരണങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 371356 ആയി. ഇതില്‍ 362368 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6415 ആയി. 2573 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. അതില്‍ 417 പേരുടെ നില ഗുരുതരമാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. രാജ്യത്തെ ​കോവിഡ്​ മുക്തി നിരക്ക് 97.6 ശതമാനം ആയി. മരണനിരക്ക്​ 1.7 ശതമാനമാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here