രാ​ജ്യ​ത്ത് 37,875 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് പോസിറ്റിവ് സ്ഥി​രീ​ക​രി​ച്ചു. കഴിഞ്ഞ ദിവസം 31,222 പേ​ര്‍​ക്കാ​യി​രു​ന്നു രോ​ഗം ബാ​ധി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 369 മ​ര​ണ​ങ്ങ​ളും രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ള്‍ ചൂണ്ടിക്കാട്ടുന്നു . ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 4.41 ല​ക്ഷം മറി കടന്നു.

39,114 പേ​ര്‍​ സുഖം പ്രാപിച്ചു. 3.91 ല​ക്ഷം പേ​രാ​ണ് രാ​ജ്യ​ത്ത് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. നി​ല​വി​ല്‍ രാ​ജ്യ​ത്ത് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന സം​സ്ഥാ​നം കേ​ര​ള​മാ​ണ്. 25,772 പേ​ര്‍​ക്കാ​ണ് ചൊ​വ്വാ​ഴ്ച കേ​ര​ള​ത്തി​ല്‍ രോഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര​യാ​ണ് രണ്ടാം സ്ഥാനത്തുള്ളത്. ദേശീയ രോഗമുക്തി നിരക്ക് 97.48 ശതമാനമാണ്.

അതെ സമയം 24 മ​ണി​ക്കൂ​റി​നിടെ രാ​ജ്യ​ത്ത് 78.47 ല​ക്ഷം പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി. ഇ​തോ​ടെ ഒ​രു ഡോ​സ് വാ​ക്സി​ന്‍ എ​ങ്കി​ലും സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 70.75 കോ​ടി​യാ​യി ഉയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here