രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. ഈ വർഷം 4 മാസത്തിനകം 1.78 കോടി യാത്രക്കാരാണെത്തിയത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 76.17 ലക്ഷമായിരുന്നു-134.7% വർധന.

കോവിഡിനു ശേഷം സർവീസുകൾ പഴയ നിലയ്ക്കാകുകയാണെന്നു ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

വർഷാവസാനത്തോടെ 5.51 കോടി പേരെത്തുമെന്നാണ് പ്രതീക്ഷ. ലോകത്തെ തിരക്കുള്ള വിമാനത്താവളമെന്ന ഖ്യാതി 8 വർഷമായി ദുബായ്ക്കാണ്.

LEAVE A REPLY

Please enter your comment!
Please enter your name here