അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് രവിചന്ദ്രന്‍ അശ്വിന്‍. വേഗത്തില്‍ 400 വിക്കറ്റ് സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമായി അശ്വിന്‍ മാറി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് അശ്വിന്‍.

ജോഫ്ര ആര്‍ച്ചറിനെ വിക്കറ്റ് മുന്നില്‍ കുരുക്കിയാണ് അശ്വിന്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്. തന്റെ 77-ാം ടെസ്റ്റ് മത്സരത്തിലാണ് അശ്വിന്‍ റെക്കോഡിട്ടത്. 73 മത്സരങ്ങളില്‍ നിന്നും 400 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് അശ്വിന് മുന്നിലുള്ളത്. മുന്‍ ന്യൂസിലന്‍ഡ് താരം റിച്ചാര്‍ഡ് ഹാഡ്‌ലിയും ഡെയ്ല്‍ സ്‌റ്റെയ്‌നുമാണ് പട്ടികയില്‍ മൂന്നാമത്. ഇരുവരും 80 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.

നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ സ്പിന്നര്‍മാരുടെ സമ്ബൂര്‍ണ ആധിപത്യമാണ് കാണാനായത്. ഒന്നാം ഇന്നിംഗ്‌സില്‍ 6 വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേല്‍ രണ്ടാം ഇന്നിംഗ്‌സില്‍ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് വെറും 8 റണ്‍സ് വഴങ്ങി 5 വിക്കറ്റും സ്വന്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here