ഒമാനിൽ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 5000 കടന്നു. ശനിയാഴ്​ച 404 പേർക്ക്​ കൂടിയാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. ഇതോടെ മൊത്തം രോഗബാധിതർ 5029 ആയി. പുതിയ രോഗികളിൽ 337 പേരും വിദേശികളാണ്​. 86 പേർക്ക്​ കൂടി രോഗമുക്​തി ലഭിച്ചു. ഇതോടെ അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1436 ആയി.

രണ്ട്​ മലയാളികളടക്കം ചികിത്സയിലിരുന്ന 20 പേരാണ്​ ഇതുവരെ മരണപ്പെട്ടത്​. 3573 പേരാണ്​ നിലവിൽ അസുഖബാധിതരായി ചികിത്സയിലുള്ളത്​. പുതിയ രോഗികളിൽ 363 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 3830 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here