കേരളത്തിൽ ഇന്ന് 4125 പേർക്ക് കോവിഡ് സ്ഥരീകരിച്ചു. 19 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 572 ആയി. 3007 പേർ രോഗമുക്തി നേടി. 3463 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 412 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 40,382 പേർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

പോസിറ്റീവ് കേസുകൾ

തിരുവനന്തപുരം– 681

മലപ്പുറം– 444

എറണാകുളം– 406

ആലപ്പുഴ– 403

കോഴിക്കോട്– 394

തൃശൂര്‍– 369

കൊല്ലം– 347,

പാലക്കാട്– 242

പത്തനംതിട്ട– 207

കാസര്‍ഗോഡ്– 197

കോട്ടയം– 169

കണ്ണൂര്‍– 143

വയനാട്– 81

ഇടുക്കി– 42

നെഗറ്റീവ് കേസുകൾ

തിരുവനന്തപുരം– 469

കൊല്ലം– 215

പത്തനംതിട്ട– 117

ആലപ്പുഴ– 231

കോട്ടയം– 114

ഇടുക്കി– 42

എറണാകുളം– 250

തൃശൂര്‍– 240

പാലക്കാട്– 235

മലപ്പുറം– 468

കോഴിക്കോട്– 130

വയനാട്– 61

കണ്ണൂര്‍– 214

കാസര്‍ഗോഡ്– 221

കോവിഡ് വ്യാപനം സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യത്തിൽ തുടരുകയാണ്. തിരുവനന്തപുരം ജില്ലയിലാണ് വ്യാപനം ഏറ്റവും രൂക്ഷം. 7047 പേർ തിരുവനന്തപുരത്ത് ചികിത്സയിലുണ്ട്. ആകെ രോഗബാധിതരിൽ 18 ശതമാനവും തിരുവനന്തപുരത്താണ്. 175 പേർ തിരുവനന്തപുരത്ത് ഇതുവരെ മരിച്ചു. സംസ്ഥാനത്തെ ആകെ മരണ നിരക്കിൽ 32 ശതമാനവും തലസ്ഥാനത്താണ്. 681 പേർക്ക് ഇന്ന് ഇവിടെ രോഗം ബാധിച്ചു. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് ആൾക്കൂട്ടത്തിൽ ഉണ്ടാക്കിക്കൊണ്ടുള്ള സമരത്തെ കാണേണ്ടതുണ്ട്.

ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടിയാണ് കരുതലുകൾ. അതെല്ലാം അട്ടിമറിച്ചുകൊണ്ടാണ് പ്രതിപക്ഷം സമരങ്ങൾ എന്ന പേരിൽ കോവിഡ് പ്രതിരോധം അട്ടിമറിക്കുന്നത്. ഏറ്റവും അനിവാര്യമായി പറയുന്ന കാര്യം ആൾക്കൂട്ടം ഒഴിവാക്കൽ ആണ്. വൈറസിന് ഏറ്റവും എളുപ്പം പടരാവുന്ന സഹാചര്യമാണ് ഒരുക്കിക്കൊടുക്കുന്നത്. മുതിർന്ന ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ കോവിഡ് ബാധിതരായി. 101 പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിച്ചു.

നിരവധി പൊലീസുകാരണ് ക്വാറന്റീനിലായത്. കോവിഡ് പ്രോട്ടോക്കോൾ സമരക്കാർ പാലിക്കുന്നില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണം. പൊലീസ് അക്ഷീണം പ്രവർത്തിക്കുന്നവരാണ്. അതിന് പ്രത്യുപകാരമായി അവർക്ക് കോവിഡ് പടർത്തുകയാണോ വേണ്ടതെന്ന് ആലോചിക്കണം. പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാനാകില്ല. പ്രതിഷേധിക്കുന്നവർ സമൂഹത്തെ ഒന്നടങ്കം അപകടപ്പെടുത്തിക്കൊണ്ട് സമരം നടത്തുന്നതിൽ നിന്നും പിൻമാറണം. എല്ലാവരും ആത്മപരിശോധനയ്ക്ക് തയാറാകണം. നമ്മുടെ സഹോദരങ്ങളെ മഹാമാരിക്ക് വിട്ടുകൊടുക്കില്ല എന്ന് തീരുമാനിക്കണം. കൊല്ലം ജില്ലയിൽ 347 പേർക്ക് രോഗം ബാധിച്ചു. 379 അതിഥി തൊഴിലാളികൾ സംസ്ഥാനത്ത് തിരികെ എത്തി.

ആലപ്പുഴ ജില്ലയിലെ 11 ക്ലസ്റ്ററുകളിൽ കൂടുതൽ രോഗികൾ. കോട്ടയം വാഴപ്പള്ളി പഞ്ചായത്തിൽ രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കുന്നു. 856 പേരെ പരിശോധനയ്ക്കു വിധേയമാക്കി. 101 പേർക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളത്ത് രോഗബാധിതരുടെ എണ്ണത്തിൽ 20 ശതമാനം വരെ വർധനവുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഓണത്തോടനുബന്ധിച്ച് സമ്പർക്ക വ്യാപനം വർധിച്ചു. കോഴിക്കോട് ജില്ലയിലും രോഗം വർധിക്കുന്നു. കോർപ്പറേഷനിലെ കപ്പക്കൽ വാർഡിൽ 107 പേർ അടുത്ത ദിവസങ്ങളിൽ പോസിറ്റീവ് ആയി.

LEAVE A REPLY

Please enter your comment!
Please enter your name here