ഇന്ത്യയിൽ കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44,230 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 555 പേര്‍ മരിച്ചു. 2.44 ശതമാനമാണ് ഇന്നലെ രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്നലെ 42,360 പേര്‍ രോഗമുക്തരായി. സജീവ രോഗികളുടെ എണ്ണം 4,05,155 ആയി ഉയര്‍ന്നു. 1.28% ആണിത്. ആകെ രോഗികള്‍ 3,15,72,344 ല്‍ എത്തിയപ്പോള്‍ േരാഗമുക്തരുടെ എണ്ണം 3,07,43,972 ആയി. 97.38% ആണ് രോഗമുക്തി നിരക്ക്. ഇതുവരെ 4,23,217 പേര്‍ മരണമടഞ്ഞുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ തന്നെ തുടരുകയാണ്. നിലവില്‍ ഇത് 2.43% ആണ്. കോവിഡ് സാംപിള്‍ ടെസ്റ്റ് 46.46 കോടിയില്‍ എത്തി. 45,60,33,754 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളില്‍ പകുതിയിലേറെയും കേരളത്തിലാണ്. ഇന്നലെ 22,064 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 128 പേര്‍ മരിച്ചു. 13.53% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കേരളത്തില്‍ കോവിഡ് രോഗികള്‍ വര്‍ധിച്ചുവരുന്നതില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു. ജനങ്ങള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here