ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 45,903 പേര്‍ക്കു കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ്​ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 85,53,657 ആയി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ്​ ഇക്കാര്യമറിയിച്ചത്​.

24 മണിക്കൂറിനുള്ളില്‍ 490 പേര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. ഇതോടെ ആകെ മരണം 1,26,611 ആയി. 5,09,673 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 79,17,373 പേര്‍ ഇതിനകം രോഗമുക്തി നേടി.

കേരളത്തില്‍ 81,940 പേര്‍ ചികിത്സയിലുണ്ട്​. 1692 പേര്‍ മരിച്ചു. 4,02,477 പേര്‍ രോഗമു​ക്തി നേടി. മഹാരാഷ്​ട്രയില്‍ 97,296 പേരാണ്​ നിലവില്‍ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലുള്ളത്​​. 45,240 പേര്‍ മരിച്ചു. 15,77,322 പേര്‍ രോഗമുക്തി നേടി.

കര്‍ണാടകയില്‍ 11,391 പേര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചിട്ടുണ്ട്​​. 33,697 പേര്‍ ചികിത്സയിലാണ്​​. 8,01,799 പേര്‍ രോഗമുക്തരായി. ഡല്‍ഹിയില്‍ 41,857 പേരാണ്​ ചികിത്സയിലുള്ളത്​. 6,989 പേര്‍ മരണത്തിന്​ കീഴടങ്ങി. 3,89,683 പേര്‍ രോഗമുക്തി നേടി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്​ മെഡിക്കല്‍ റിസര്‍ച്ചിന്‍െറ കണക്കനുസരിച്ച്‌​ ഞായറാഴ്​ച വരെ 11,85,72,192 സാമ്ബിളുകള്‍ പരിശോധിച്ചിട്ടുണ്ട്​. ഇതില്‍ 8,35,401 സാമ്ബിളുകള്‍ ഞായറാഴ്​ച മാത്രം പരിശോധിച്ചതാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here