കോവിഡ് കേസുകള്‍ കുതിക്കുന്നു . 24 മണിക്കൂറിനിടെ രാജ്യത്ത് 46,951 പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ നവംബര്‍ ഏഴിനു ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,180 പേര്‍ രോഗമുക്തി നേടുകയും 212 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

രാജ്യത്ത് ഇതുവരെ 1,16,46,081 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,16,46,081 പേര്‍ രോഗമുക്തി നേടി. 3,34,646 സജീവ കേസുകളുണ്ട്. 1,59,967 പേരാണ് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. 4,50,65,998 പേര്‍ക്ക് ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു.
മാര്‍ച്ച്‌ 21 വരെ 23,44,45,774 സാമ്ബിളുകള്‍ പരിശോധിച്ചതായും ഞായറാഴ്ച മാത്രം 8,80,655 സാമ്ബിളുകള്‍ പരിശോധിച്ചെന്നും ഐസിഎംആര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here