ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80,88,851 ആയി. ഇന്നലെ 57386 പേര്‍ കൂടി രോഗമുക്തി നേടിയെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്ക്. ഇതനുസരിച്ച്‌ രാജ്യത്ത് 73,73,375 പേര്‍ ഇത് വരെ രോഗമുക്തി നേടി. 91.15 ശതമാനമാണ് രോഗമുക്തി നിരക്ക്.

563 മരണം കൂടി സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,12,090 ആയി. 1.50 ശതമാനമാണ് മരണനിരക്ക്. ഏറ്റവും കൂടുതല്‍ കേസുകളുള്ള മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 16,66,668 ആയി. രണ്ടാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശില്‍ 8,17,679 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കര്‍ണാടകയില്‍ 8,16,809 കേസുകളും തമിഴ്നാട്ടില്‍ 7,19,403 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 4,77,895 കേസുകളാണ് ഉത്തര്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളത്തില്‍ ആകെ കേസുകള്‍ 4,18,484 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here